മൂന്ന് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ
കലോത്സവതിലും തുടരുന്ന പോലീസ് ജാഗ്രത
കോഴിക്കോട് : മൂന്ന് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയായ പൂവരണി കൂനനിക്കൽ വീട്ടിൽ കെ.ടി ജോസഫിനെ കസബ സബ് ഇൻസ്‌പെക്ടർ ആന്റണി അറസ്റ്റ് ചെയ്തു. സ്‌കൂൾ കലോത്സവതോട് അനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് എത്താമെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ റൈഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽ മീണയുടെ നിർദ്ദേശ പ്രകാരം ഡി.സി.പി കെ.ഇ ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിൽ വൻ പരിശോധനയാണ് നടക്കുന്നത്.വിവിധ ജില്ലാ പൊലീസുകളെ ഏകോപിപ്പിച്ച് നടത്തി പരിശോധനയുടെ ഭാഗമായി ജില്ലാ ആന്റി നാർകോട്ടിക് അസ്സി. കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃതത്തിലുള്ള ജില്ലാ ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസഫ്) ഇൻസ്‌പെക്‌ടർ പ്രജീഷ് എൻ ന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ഇതിന്റെ ഭാഗമായിനടത്തിയ ലഹരി വിരുദ്ധ പരിശോധനയിൽകെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട് വെച്ച് നടക്കുന്ന 61 മത് സ്‌കൂൾ കലോൽസവതോട് അനുബന്ധിച്ച് സുരക്ഷയുടെയും ആന്റി നർകോട്ടിക് ഡ്രൈവിന്റെയും ഭാഗമായി ജില്ലാ പോലീസ് വൻ മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. കലോൽസവ വേദി അനുവദിച്ച സ്‌കൂൾ പരിസരങ്ങൾ, പാർക്കിങ് ഏരിയ, താമസ സ്ഥലങ്ങൾ, ലോഡ്ജുകൾ, ബസ് സ്റ്റാൻഡ് റെയിൽവേ പരിസരങ്ങൾ പ്രധാന സന്ദർശക സ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം പൊലീസുകാരെ വിന്യാസിക്കുകയും രഹസ്യ നിരീക്ഷണത്തിനായി നോർത്ത് റേഞ്ച്ന് കീഴിലുള്ള എല്ല ജില്ലകളിലെയും ലഹരി വിരുദ്ധ പ്രത്യേക സംഘത്തെയും (ഡാൻസഫ്) നിയോഗിച്ചിരുന്നു.
കലോത്സവത്തോട് അനുബന്ധിച്ച പരിശോധനയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്യാനായി എത്തിച്ച നിരവധി നിരോധിത പുകയില പാൻമസാല ഉത്പന്നങ്ങൾ ഡാൻസാഫ് പിടികൂടിയിരുന്നു
കലോൽസവം അവസാനിക്കുന്ന വരെയും നിരീക്ഷണം ശക്തമാക്കുമെന്നും ഏതെങ്കിലും തരത്തിൽ ഇത്തരം വില്പനകളോ ഉപയോഗമോ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ലഹരി പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും അസ്സി കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.
പരിശോധനയിൽ ഡാൻസഫ് സ്കോഡ് അംഗങ്ങളായ അസ്സി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് , അബ്ദുറഹിമാൻ സീനിയർ സി.പി.ഒ അഖിലേഷ് കെ, അനീഷ് മൂസാൻവീട്, സി.പി.ഒ ജിനേഷ് ചൂലൂർ,സുനോജ് കാരയിൽ, അർജുൻ അജിത്, കസബ സ്റ്റേഷനിലെ എസ്.ഐ അനീഷ്, സീനിയർ സി.പി.ഒ രതീഷ്, രഞ്ജീവ്, സി.പി.ഒ സതീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നത്..

