വൈവിധ്യങ്ങളുടെ കാഴ്ചകളാണ് ചുറ്റും കാണാനുള്ളത് കലോത്സവ വേദികളിലും മത്സരിക്കുന്ന കുട്ടികൾക്കുമുണ്ട് ആർക്കും അറിയാത്ത നൂറ് നൂറ് കഥകൾ.ഇന്നത്തെ താരവും അ ത്തരം കഥകൾ അറിയുന്ന സംസാരിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു കുട്ടി താര മാണ്.ഹിന്ദി പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയ കണ്ണൂർ സെന്റ് ജോസഫ് പുലികുരുമ്പ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണീ മിടുക്കൻ,സുനിൽ ജോർജ്,’സോജി ജോർജ്അധ്യാപകരായ മാതാപിതാക്കളുടെ ഏക മകനാണ് ആദിത്യൻ.
മെനിഞ്ചോ മൈലോസിൽ എന്ന അസുഖമാണ് ആദിത്യന് ബാധിച്ചത്,ചെറുപ്പം മുതൽ കഥകൾ കേൾക്കാനും ആസ്വദിക്കാനും ആണ് ഏറെ ഇഷ്ടം,മലയാളത്തി ൽ മികച്ച പ്രാവിണ്യമാണ് ആദിത്യന് ഇതിൽ പങ്കുവഹിച്ചത് അമ്മയാണ് എന്നാൽ ഹിന്ദി,തമിഴ്, ഇംഗ്ലീഷ്,ഭാഷകളിൽ പ്രാവിണ്യം നേടിയത് ആദിത്യൻ ഒറ്റക്കാണ് അവന്റെ സ്വന്തം കഴിവ് കൊണ്ട് ആർജിച്ചതെന്ന് ‘അമ്മ അഭിമാനത്തോടെ പറയുന്നു.
പടവെട്ടി തോൽപിച്ച കരുത്ത്;ഹിന്ദി പ്രസംഗത്തിൽ എ ഗ്രേഡ് നേടി ആദിത്യൻ

