ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ സംഘർഷവും കൗണ്‍സില്‍ ഹാളില്‍ എഎപി, ബിജെപി അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും.താല്‍ക്കാലിക സ്പീക്കര്‍ നോമിനേറ്റഡ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയർ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട കൊൺസിലർമാർ കൂടാതെ പത്തംഗങ്ങളെ ലഫ്. ഗവർണർക്ക് നാമ നിർദേശം ചെയ്യാം. താത്ക്കാലിക സ്പീക്കറായി ലഫ് ഗവർണർ നിയമിച്ച സത്യ ശർമ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകിയത് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കായിരുന്നു. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയർത്തി.ബിജെപിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ ഭരണം പിടിച്ചെടുത്തത്. 250 അംഗ കൗണ്‍സിലില്‍ 134 സീറ്റുകളാണ് എഎപി നേടിയത്. ഷെല്ലി ഒബ്‌റോയി, അഷു താക്കൂര്‍ എന്നിവരെയാണ് എഎപി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രേഖ ഗുപ്തയാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി.