National News

കുട്ടികൾക്ക് വാക്‌സിൻ സ്വീകരിച്ച ശേഷം പാരസെറ്റാമോള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്

കുട്ടികൾക്ക് വാക്‌സിൻ സ്വീകരിച്ച ശേഷം പാരസെറ്റാമോള്‍ നല്‍കേണ്ടെന്ന് കോവാക്സിൻ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക്.ചില വാക്സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കിയ ശേഷം 500 എംജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം ചില വാക്സിനുകള്‍ സ്വീകരിച്ചതിന് ശേഷം പാരസെറ്റാമോള്‍ നൽകാറുണ്ട്. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്.

അതേസമയം, ഏകദേശം 30,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ തോതിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അത് മാറുകയും ചെയ്തു. അതിനാല്‍ മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യമില്ലെന്നും കമ്പനി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!