National News

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്കയുമായി സുപ്രീംകോടതി ; സാഹചര്യങ്ങളില്‍ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നും കോടതി

ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കും.

കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നിരീക്ഷണത്തോട്, ആരോഗ്യകരമായ ചര്‍ച്ച തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയെന്നതാണ് കോടതിയുടെ ഉദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭ മേഖലകളില്‍ കടുത്ത ശൈത്യത്തിന് പുറമെ മഴയും തുടരുകയാണ്. ദേശ് ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രാജ്യവ്യാപക ക്യാമ്പയിനിന് കര്‍ഷകര്‍ ഇന്ന് തുടക്കമിട്ടു. സിംഗുവും തിക്രിയും അടക്കം ഡല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ നാളെ ട്രാക്ടര്‍ റാലി നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!