കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പക്ഷിപ്പനി. ജപ്പാനില്‍ മാത്രം മുപ്പതുലക്ഷം വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. ഏഷ്യയിലും യൂറോപ്പിലും രോഗം പടരുകയാണ്. സാമ്പത്തിക മേഖലയ്ക്ക് രോഗം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം കണ്ടെത്തിയത്. സംസ്ഥാനങ്ങളോട് അതീവജാഗ്രത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.
അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാല്‍പ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയില്‍ 20000ത്തോളംപക്ഷികളെ നിര്‍മ്മാര്‍ജ്ജനം ചെയ്തു.

ശേഷിക്കുന്ന 15,000ഓളം പക്ഷികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നുണ്ട്. നഷ്ടപരിഹാരം ഉറപ്പാക്കുന്നത് അടക്കം നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ കൈക്കൊള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

