മുതിർന്ന മാധ്യമ പ്രവർത്തകനും KUWJ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.ജയശങ്കർ അന്തരിച്ചു. 75 വയസായിരുന്നു. ദീർഘകാലം കേരള കൗമുദി ദിനപത്രത്തിൻെറ തിരുവനന്തപുരം ലേഖകനായിരുന്ന ജയശങ്കർ വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. ജഗതി ഉള്ളൂർ സ്മാരകം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയുടെ ഭാരവാഹി ആയിരുന്നു. തിരുവനന്തപുരത്തെ ആദ്യകാല മേയർമാരിൽ ഒരാളായ സത്യകാമൻ നായരുടെ മകനാണ് ജയശങ്കർ. സംസ്കാരം ഇന്ന്
വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

