National News

താജ്‌മഹലിന്റെ തെറ്റായ ചരിത്രവും,കാലപ്പഴക്കവും;ചരിത്രം കുഴിച്ചെടുക്കാനല്ല കോടതികൾ,ഹർജി തള്ളി

താജ്‌മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി.ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ‌്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് ഈ വസ്തുതകൾ തെറ്റാണോ ശരിയാണോയെന്ന് എങ്ങിനെ തീരുമാനിക്കാനാവും എന്ന് ഡിവിഷൻ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് സിടി രവികുമാറും ചോദിച്ചു. ചരിത്രം കുഴിച്ചെടുക്കാനല്ല കോടതികൾ ഉള്ളത് എന്നും കോടതി പറഞ്ഞു മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് അതിമനോഹരമായ ഒരു മാളിക നേരത്തെ നിലനിന്നിരുന്നതായി തന്റെ ഗവേഷണം തെളിയിക്കുന്നതായി ഹർജിക്കാരൻ വാദിച്ചിരുന്നു. മഹത്തായ ശവകുടീരത്തിന്റെ വാസ്തുശില്പിയുടെ പേര് പരാമർശിക്കാത്തത് വളരെ വിചിത്രമാണ്. രാജാ മാൻ സിങ്ങിന്റെ മാൻഷൻ പൊളിക്കപ്പെട്ടതല്ല, താജ്മഹലിന്റെ രൂപത്തിലേക്ക് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ഉന്നയിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!