തേങ്ങയുടെ കഷ്ണം തൊണ്ടയിൽ കുടുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ നെക്കൊണ്ട മണ്ഡലിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം.കരയുകയായിരുന്ന കുട്ടിക്ക് കളിക്കാനായാണ് തേങ്ങയുടെ കഷ്ണം നൽകിയത്.ബദാവത്ത് മാളു കവിത ദമ്പതികളുടെ മകൻ മണികണ്ഠ(1) ആണ് മരിച്ചത്. കളിക്കുന്നതിനിടെ തേങ്ങാകഷ്ണം വായയിലിട്ട കുട്ടിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.