Entertainment News

മരക്കാർ അറബി കടലിന്റെ സിംഹം വ്യാജ പതിപ്പ് ടെലിഗ്രാമിൽ; യുവാവ് പിടിയിൽ

നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിൽ മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ ‘സിനിമാ കമ്പനി’ എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്.

കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്‍റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് കേള്‍ക്കണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്‍റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബര്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. മൊബൈല്‍ കടയുടെ ഉടമയാണ് ഇയാള്‍. അതേസമയം മരക്കാറിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് പലരും നിരീക്ഷണത്തിലാണെന്നുംസൈബര്‍ പൊലീസ് അറിയിച്ചു.

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മരക്കാര്‍ ലോകമാകെ 4100 സ്ക്രീനുകളില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ നടന്ന ഫാന്‍സ് ഷോകള്‍ക്കു പിന്നാലെതന്നെ ചിത്രത്തിന്‍റെ മൊബൈലില്‍ പകര്‍ത്തിയ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് മുഴുവന്‍ ചിത്രവും അടങ്ങുന്ന ലിങ്കുകള്‍ ടെലിഗ്രാമിലൂടെ പ്രചരിച്ചത്. ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!