Trending

കര്‍ഷക പ്രക്ഷോഭം ഇന്ന് പത്താം ദിവസത്തിലേക്ക്; തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

Narendra Modi: PM Narendra Modi to address nation at 8 pm today

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കര്‍ഷകരുമായുള്ള ചര്‍ച്ച.

പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.അതേസമയം, തുടര്‍ച്ചയായ പത്താം ദിവസവും ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് നൂറുകണക്കിന് കര്‍ഷകര്‍ എത്തിച്ചേരുകയാണ്. കര്‍ണാല്‍ ദേശീയ പാതയിലും ഡല്‍ഹി – മീററ്റ് ദേശീയ പാതയിലും അടക്കം പ്രക്ഷോഭം തുടരുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!