ഡല്‍ഹി: എല്ലാ സ്വകാര്യ സ്വത്തുക്കള്‍ പൊതുനന്മക്കായി ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സ്വത്തുക്കള്‍ പൊതു നന്മയ്ക്കായി ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിധിയെ പുനര്‍ വ്യാഖ്യാനം ചെയ്താണ് പുതിയ വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.
വ്യക്തികളുടെ സ്വകാര്യ സ്വത്തുക്കള്‍ സമൂഹത്തിന്റെ ഭൗതിക വിഭവമായി കണക്കാക്കാനും അവ പൊതുനന്മയ്കുവേണ്ടി ഭരണകൂടത്തിന് ഏറ്റെടുക്കാനാകില്ല എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുംബൈയിലെ പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ (പിഒഎ) അടക്കമുള്ളവര്‍ സമര്‍പ്പിച്ച 16 ഹരജികളിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി. മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം വിഭവങ്ങള്‍ ഏറ്റെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.