താമരശ്ശേരിയിലെ റോഡിലെ കുഴിയിൽ വീണു തുടയെല്ല് പൊട്ടിയ അബ്ദുൽ റസാക്കിന് ഏഴര ലക്ഷം രൂപ കരാറുകാരനായ ശ്രീധന്യ കൺസ്ട്രക്ഷൻസും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. റോഡ് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് അബ്ദുൽ റസാക്ക് വീണത്. ചുങ്കം മുക്കം റോഡിൽ വെഴുപ്പൂർ ബസ്റ്റോപ്പിന് സമീപം ജനുവരി അഞ്ചാം തീയതി രാത്രിയായിരുന്നു അപകടം. കുഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ഇവിടെ സ്ഥാപിച്ചിരുന്നില്ല. ഒരു റിബൺ മാത്രമാണ് വലിച്ചുകെട്ടിയിരുന്നത്. ശരീരമാസകലം പരുക്കുകൾ പറ്റിയ അബ്ദുൾ റസാക്കിനെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. കോഴിക്കോട് ജില്ലാ കലക്ടർ കോൺട്രാക്ട റോഡ് ചികിത്സാ ചെലവ് നൽകാൻ ഉത്തരവിട്ടിരുന്നു. അബ്ദുൽ റസാക്കിന് നഷ്ടപരിഹാരം ഒന്നും ലഭിച്ചിരുന്നില്ല.
കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി സൗജന്യ നിയമസഹായത്തിനായി അഡ്വക്കേറ്റ് വി പി രാധാകൃഷ്ണനെ നിയമിച്ചു കൊടുത്തിരുന്നു. അബ്ദുൽ റസാക്ക് കോഴിക്കോട് ജില്ലാ നിയമസേന അതോറിറ്റി മുമ്പാകെ നൽകിയ പരാതി പരിഗണിച്ച അദാലത്തിലാണ് ഏഴര ലക്ഷം രൂപ 10 ദിവസത്തിനകം നൽകാൻ തീരുമാനമായത്. കരാറുകാരനായ ശ്രീധന്യ കൺസ്ട്രക്ഷൻസ് 6 1/2 ലക്ഷം രൂപയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം രൂപയും നൽകും. കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജ് ആയ ഷൈജൽ എംപി അദാലത്തിന് നേതൃത്വം നൽകി. അബ്ദുൽ റസാക്ക് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി ശ്രീധന്യ കൺസ്ട്രക്ഷന്സിന്റെ പ്രൊജക്റ്റ് മാനേജർ നരസിമ്മൻ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ ട്രീസാ വാലന്റീന, അഡ്വക്കേറ്റ് ടിവി ഹരി, അഡ്വക്കേറ്റ് അനിൽ വിശ്വനാഥ്, സോഷ്യോളജിസ്റ്റ് ജിജി എന്നിവർ അദാലത്തിൽ പങ്കെടുത്തു. സൗജന്യമായി കിട്ടിയ നിയമസഹായത്തിന്റെ ബലത്തിൽ ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലിലൂടെ ലഭിച്ച 7 ലക്ഷം രൂപ ആശ്വാസകരം ആണെന്ന് അബ്ദുൽ റസാഖ് പറഞ്ഞു.