Entertainment News

ഗേ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍, സമ്മതിക്കാതെ ഡിസ്‌നി; വിലക്കില്ലാതെ യുഎഇ

മാര്‍വലിന്റെ പുതിയ സൂപ്പര്‍ഹീറോ ചിത്രമായ എറ്റേര്‍ണല്‍സ് ഇന്ന് വേള്‍ഡ് വൈഡ് ആയി റിലീസിനെത്തിയപ്പോള്‍ ചിത്രത്തിന് വിലക്കുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് സിനിമയുടെ റിലീസ് വിലക്കിയത്. ചിത്രത്തിലെ ഗേ രംഗം ഒഴിവാക്കണമെന്ന് ഈ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡ് അമേരിക്കന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിസ്‌നി ഈ ആവശ്യം അംഗീകരിച്ചില്ല. ആദ്യമായാണ് ഒരു മാര്‍വെല്‍ മൂവിയില്‍ സ്വവര്‍ഗാനുരാഗികളായ സൂപ്പര്‍ ഹീറോകളെ അവതരിപ്പിക്കുന്നത്.

നടന്‍ ഹാസ് സ്ലെയ്മന്‍, ബ്രിയന്‍ ടെയ്‌റീ ഹെന്റി എന്നിവരാണ് എറ്റെര്‍ണല്‍സിലെ ഗേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നായിരുന്നു (നവംബര്‍ 11) ചിത്രത്തിന്റെ റിലീസ്. അതേസമയം യുഎഇയില്‍ ചിത്രത്തിന് വിലക്കില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണയായി ചിത്രത്തിലെ ലൈംഗിക ദൃശ്യങ്ങള്‍ പലതും വെട്ടിമാറ്റാറുണ്ട്. എന്നാല്‍ എറ്റേര്‍ണല്‍സില്‍ ഗേ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയ ഡിസ്‌നിയുടെ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഗേ സീനുകള്‍ ഒഴിവാക്കുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കും. ആഞ്ജലീന ജോളി, കിറ്റ് ഹാരിംഗ്ടണ്‍, റിച്ചാര്‍ഡ് മാഡന്‍ തുടങ്ങിയവരാണ് എറ്റേണല്‍സിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!