National News

പ്രധാനമന്ത്രി കേദാർനാഥിലെത്തി: ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു

ആദി ശങ്കരാചാര്യരുടെ സമാധി സ്ഥലത്ത് സ്ഥാപിച്ച പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. കൃഷ്ണശിലയില്‍ തീര്‍ത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരുന്നത്പുലര്‍ച്ചെ ആറരയോടെ കേദാര്‍നാഥിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിലെ 2013ലെ മിന്നൽ പ്രളയത്തിൽ തകര്‍ന്നതിന് ശേഷം പുനർനിർമ്മിച്ച 12 അടി ഉയരമുള്ള ആദി ശങ്കരാചാര്യയുടെ പ്രതിമയാണ് ഇന്ന് അനാച്ഛാദനം ചെയ്തത്.

ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറൽ ഗുര്‍മിത് സിങ്ങും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.2013ൽ ഉത്തരാഖണ്ഡിലെ മിന്നൽ പ്രണയത്തിൽ തകര്‍ന്ന ക്ഷേത്രപരിസരത്തെ പൂര്‍ത്തിയാക്കിയ മറ്റ് പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി ചെയ്യും. പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷൻ, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് പുറമെ, 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!