രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അൻപതിനായിരത്തിന് മുകളിൽ കടന്നു. 24 മണിക്കൂറിനിടെ 50,209 പോസിറ്റീവ് കേസുകളും 704 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 83,64,086 ആയി. ആകെ മരണം 1,24,315 ആയി. 5,27,962 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 55,331 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 77,11,809 ആയി.
ഇന്നലെ വരെ പ്രതിദിന കൊവിഡ് കേസുകളിൽ തുടർച്ചയായി കുറവാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബർ 16 മുതൽ 22 വരെ പ്രതിദിന കേസുകൾ 90,000ന് മുകളിലായിരുന്നുവെങ്കിൽ ഒക്ടോബർ 1420 ദിവസങ്ങളിൽ ഈ സംഖ്യ 60,000 ലേക്ക് താഴ്ന്നു. ഒക്ടോബർ 28നവംബർ 30 ആയതോടെ ഇത് പിന്നെയും 45,000 ലേക്ക് താഴ്ന്നു. എന്നാൽ ഇന്ന് ഈ കണക്ക് പിന്നെയും അൻപതിനായിരത്തിന് മുകളിൽ പോയിരിക്കുകയാണ്.
ദേശിയ കണക്കിന് വരുദ്ധമായി ഡൽഹി, കേരള, പശ്ചിമ ബംഗാൾ, മണഇപ്പൂർ എന്നിവിടങ്ങളിൽ പ്രതിദിന കണക്ക് കുതിച്ചുയരുന്ന സാഹചര്യമാണ് കാണുന്നത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആക്ടീവ് കേസുകളും കുറയുകയാണ്.