ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞൻ കരോലിൻ ബെർട്ടോസി, കോപ്പൻഹേഗൻ സർവ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കൻ ശാസ്ത്രജ്ഞൻ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം.
2001ലും ബാരി ഷർപ്ലസ് രസതന്ത്രത്തിൽ നൊബേൽ നേടിയിരുന്നു. രണ്ട് തവണ നൊബേൽ നേടുന്ന അഞ്ചാമത്തെയാളാണ് ഷർപ്ലസ്. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്ക്ക് മോർട്ടൻ മെൽഡലിനൊപ്പം തുടക്കമിട്ടയാളാണ് ബാരി ഷർപ്ലസ്.