മലബാർ ക്രഫ്റ്റമേളയിൽ ശ്രദ്ധാകേന്ദ്രമായി കേരളം വന ഗവേഷണ സ്ഥാപനത്തിന്റെ സ്റ്റാൾ.പ്രധാനമായും മുളകൊണ്ടുള്ള അത്യാകർഷകമായ മനോഹര വസ്തുക്കളാണ് സ്റ്റാളിൽ ഉള്ളത്.പലതരം മുളകളുടെ വിത്തുകൾ ആണിവയിൽ പ്രധാനം.ആളുകളിൽ പലരും അപൂർവമായാണ് ബാംബൂ സീഡ്‌സിനെ കുറിച്ച് കേൾക്കുന്നതും അറിയുന്നതും.51 തരം വ്യത്യസ്ത മരങ്ങളുടെ വിത്തുകളാണിവിടെ പ്രദര്ശിപ്പിച്ചിരിക്കുന്നത്.ഇവയെ കുറിച്ച് ആളുകൾക്ക് പഠിക്കുകയും ചെയ്യാം. മേളയിലെ പ്രധാന ആകർഷണം ആനമുള യാണ്.24 മുതൽ 30 വരെയാണ് ഈ മുളയുടെ നീളം ഉണ്ടാകുക.ആമാട പെട്ട,കൊട്ടുവാദ്യം,ചെങ്ങഴി,പാത്തി,ആവനാഴി, ചൂരൽ തുടങ്ങി നിരവധി ഉപകരണങ്ങളും ആനമുള കൊണ്ട് നിർമിച്ച് വെച്ചിട്ടുണ്ട് തൃശൂർ,വയനാട് തുടങ്ങി ആസാമിൽ വരെ ആന മുള കാണാനാകും.സ്റ്റോക്സി,റിച്ചി എന്നിവ ഹോൾ ഇല്ലാത്ത മുളകളിൽ ഉൾപ്പെടുന്നതാണ് .തൈറോ സ്റ്റാറ്റിക്‌സ് ഒലിവെറി (Thyrsostachis Oliveri)എന്നാൽ തോട്ടിമുളയാണ്.ochlandra travancorica എന്നറിയപ്പെടുന്ന മുളയാണ് മുറം,ഫ്ലൂട്ട് തുടങ്ങിയവയുടെ നിര്മാണത്തിനുപയോഗിക്കുന്നതാണ്.ഇത്തരത്തിൽ നിരവധി മുള നിർമാണ വസ്തുക്കളും,ഉപകരണങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്
മലബാർ ക്രഫ്റ്റമേളയിൽ ശ്രദ്ധാകേന്ദ്രമായി മുള സ്റ്റാൾ,അറിയുകയും പഠിക്കുകയും ചെയ്യാം

