മുക്കം:കുമാരനെല്ലൂർ ഗേറ്റുംപടിയിൽ രണ്ടുവര്‍ഷം മുന്‍പ് തലയും ഇരുകൈ കാലുകളും ഛേദിച്ച മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.
കൊല്ലപ്പെട്ട ആളുടെ രേഖാചിത്രം തയാറാക്കും. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി ജയരാജ്, കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ബിജിൻ കെ. സ്റ്റീഫൻ, എസ്ഐ ജിതേഷ് എന്നിവർ ഇന്നലെ രാവിലെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവർ സമീപത്തെ തിരുവമ്പാടി എസ്റ്റേറ്റ്, കാരശേരി ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊല്ലപ്പെട്ടത് അന്യസംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.