ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണെന്ന് അധികൃതകര്‍ അറിയിച്ചു. ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ പ്രതിയായ ഇതേ സ്‌കൂളിലെ 14 വയസുകാരന്‍ കോള്‍ട്ട് ഗ്രേയെ കസ്റ്റഡിയിലെടുത്തെന്നും പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തുമെന്നും മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ് ഹോസെ വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ജോ ബൈഡന്‍ വെടിവയ്പിനെ അപലപിച്ചു. വെടിവയ്പിനെ അര്‍ത്ഥശൂന്യമായ ദുരന്തമെന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്.