ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പോഗ്രാം : അപേക്ഷകൾ ക്ഷണിച്ചു
ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ (ഡി സി ഐ പി) പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത.
ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcipkkd.in എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കാം. സെപ്റ്റംബർ 10 നകം അപേക്ഷ സമർപ്പിക്കണം. ആറ് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
സ്പോട്ട് അഡ്മിഷൻ
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ 2023-24 അധ്യയന വർഷത്തിലെ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സെപ്റ്റംബർ 11ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.സ്പോട്ട് അഡ്മിഷന് വരുന്നവർ അന്നേ ദിവസം രാവിലെ 10.30ന് മുൻപായി കോളേജിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പോളിടെക്നിക് പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10 മണി മുതൽ സെപ്റ്റംബർ എട്ട് വൈകിട്ട് നാല് മണി വരെ കോളേജിൽ മുഴുവൻ രേഖകളും അപേക്ഷാ ഫീസുമായി നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുകയും 11 ന് നടക്കുന്ന സ്പോട്ട് അഡ്മിഷൻ നടപടികളിൽ പങ്കെടുക്കുകയും വേണം. വിശദ വിവരങ്ങൾക്ക് : www.polyadmission.org ,ഫോൺ : 04672211400, 7907729911, 9946436782.
അസിസ്റ്റന്റ് പ്രഫസർ നിയമനം
വടകര ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225
ലേലം ചെയ്യുന്നു
പൊതുമരാമത്ത് വകുപ്പ്, നിരത്ത് ഉപ വിഭാഗം, കോഴിക്കോട് കാര്യാലയത്തിന് കീഴിലുള്ള നിരത്ത് സെക്ഷൻ, കുന്ദമംഗലം കാര്യാലയത്തിന് കീഴിലെ കയ്യിട്ടപൊയിൽ – അമ്പലക്കണ്ടി റോഡ് നവീകരണ പ്രവൃത്തിക്ക് തടസമായി നിൽക്കുന്ന 39 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് കോഴിക്കോട് നിരത്ത് ഉപ വിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സെപ്റ്റംബർ പന്ത്രണ്ടിന് രാവിലെ 11 മണിക്ക് മാമ്പറ്റ അങ്ങാടിയിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പ് ലേലത്തിന് വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥിതിയും മറ്റ് വിവരങ്ങളും നേരിൽ കണ്ട് ബോധ്യപ്പെടേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 35000 രൂപ നിരതദ്രവ്യം കെട്ടി വെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2724727
സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് : projectcellclt@gmail.com, ഫോൺ: +91 95267 69697, +91 9633693211
സീറ്റ് ഒഴിവ്
2023 -24 അധ്യയന വർഷം താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷം ബി.എസ്.സി (ഇലക്ട്രോണിക്സ്), ബി എ ഇംഗ്ലീഷ്, ബിസിഎ, ബിബിഎ, ബികോം, ഇന്റഗ്രേറ്റഡ് എം എ മലയാളം എന്നീ കോഴ്സുകളിൽ ഇ ഡബ്ല്യൂ എസ്, എസ് ടി, ഒ ബി എക്സ്, ലക്ഷദ്വീപ്, സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് മുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0494 2582800
പരിശീലനം നൽകുന്നു
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ “മുയൽ വളർത്തൽ ലാഭകരമാക്കാം” എന്ന വിഷയത്തിൽ സെപ്റ്റംബർ 12ന് രാവിലെ 10 മണി മുതൽ 5 മണി വരെ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
കോഴിക്കുഞ്ഞുങ്ങൾ വില്പനക്ക്
പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുളളവർ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ 9495000919, 9495000916 എന്നീ നമ്പറുകൾ ബന്ധപ്പെടുക.

