സ്കൂളിലെ ആൺകുട്ടികളോട് അമിതമായി സംസാരിക്കുന്നതിന് അഞ്ചാംക്ലാസുകാരിയെ കനാലിലെറിഞ്ഞ് മാതാപിതാക്കൾ.മീററ്റിലെ ഗംഗാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ അച്ഛന് ബബ്ലുകുമാര്‍ (40), അമ്മ ശിഖ(34) ഇവരുടെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികളുമായി സംസാരിക്കുന്നെന്നും അനുസരണക്കേട് കാണിക്കുന്നെന്നും ആരോപിച്ചാണ് മകളെ കനാലില്‍ തള്ളിയിട്ടതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്കി.
സെപ്റ്റംബര്‍ ഒന്നാം തീയതി കുട്ടിയെ കാണാനില്ലെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇവര്‍തന്നെയാണ് മകളെ കനാലിലെറിഞ്ഞതെന്ന് മനസ്സിലായത്. ചോദ്യംചെയ്യലില്‍ രണ്ടുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്.നിരവധി ആൺകുട്ടികളുമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിൽ പ്രകോപിതരായി മകളെ അവളെ കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ദമ്പതികളുടെ കുറ്റസമ്മതം.കുറ്റം സമ്മതിച്ചതോടെ ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.
സെപ്റ്റംബര്‍ ഒന്നാംതീയതി ഇവര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയും കനാലിനടുത്തെത്തിച്ച് വെള്ളത്തിലേക്ക് തള്ളിയിടുകയും ചെയ്തു. ദൂരേക്ക് ഒഴുകിപ്പോകുന്നതു വരെ കാത്തിരുന്നു. കുട്ടി ഒഴുകിപ്പോയെന്ന് ഉറപ്പാക്കിയശേഷം പോലീസ് സ്റ്റഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.