ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കാറിന്റെ അമിത വേഗം.മിസിത്രിയുടെ അപകടമരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പൊലീസിന് നിര്‍ദേശം നൽകിയിരുന്നു. 20 കിലോമീറ്റര്‍ 9 മിനിറ്റുകൊണ്ടാണ് ഇവര്‍ പിന്നിട്ടത്. പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൈറസ് മിസ്ത്രിയെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്‌ക്കേറ്റ ഗുരുതമായ പരുക്കാണ് മരണത്തിന് കാരണമായത്. മിസ്ത്രിയ്‌ക്കൊപ്പം പിന്‍സീറ്റിലുണ്ടായിരുന്ന ജഹാംഗീര്‍ പാണ്ടോളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരിച്ചത്. പിന്‍സീറ്റില്‍ ഇരുന്നിരുന്ന ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. അപകടമുണ്ടായപ്പോൾ കാറിന് പിന്നിലുണ്ടായിരുന്ന എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് കണ്ടെത്തി.
ടാറ്റാ സണ്‍സ് മുൻ ചെയര്‍മാൻ സൈറസ് മിസ്ത്രിയുടെ അപകടമരണം;ബെല്‍റ്റ് ധരിച്ചിരുന്നില്ല,കാർ 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റുകൊണ്ട്

