Local News

ആര്യാ രാജിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ ആദരം

സെറിബ്രൽ പൾസി എന്ന പരിമിതിയെ പടിക്ക് പുറത്തു നിർത്തി ഇക്കഴിഞ്ഞ പ്ലസ് ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി ഉജ്ജ്വല വിജയം നേടിയ ആര്യാരാജിന് കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ അനുമോദനം.
ജില്ലാ കോടതി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. മുഹമ്മദ് നിയാസ് ആര്യയ്ക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും, മീഡിയേറ്റർമാരുടെയും ഉപഹാരങ്ങൾ സമ്മാനിച്ചു. ഉദ്ഘാടന ഭാഷണത്തിൽ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഇത്തരം പ്രവർത്തനങ്ങൾ അതീവ ശ്ലാഘനീയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ , ജില്ലാ ജഡ്ജിയും, ഡി.എൽ.എ സ്.എ.ചെയർപേഴ്സണുമായ രാഗിണി.പി ആധ്യക്ഷത വഹിച്ചു . ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ശ്രീകാന്ത് എസ്.നായർ സി.ആർ.സി ഡയറക്ടർ ഡോക്ടർ.റോഷൻ ബിജ്ലി മീഡിയേറ്റർ കോഡിനേറ്റർ അഡ്വക്കേറ്റ് ടി. വി. ഹരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡി. എൽ. എസ്. എ. പാനൽ അഭിഭാഷക അഡ്വ.ബിന്ദു.ജി കൃതജ്ഞത രേഖപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!