കുന്ദമംഗലം പോലീസ് സബ് ഇൻസ്പകർ ശ്രീ ജീത്തിനെ കയ്യേറ്റം ചെയ്ത പ്രതി പെരുമണ്ണ സ്വദേശി യാസർ അറഫാത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയ കുന്ദമംഗലം കോടതി റിമാന്റ് ചെയ്തു.വെള്ളന്നൂർ (ചൂലൂരിൽ ) പ്രവർത്തിക്കുന്ന ടീൻ ബി എന്ന സ്ഥാപത്തിലെ മാനേജറാണ് യാസർ.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപനത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട് എന്ന വിവരത്തെത്തുര്‍ന്ന് പോലീസ് ഇവിടെ എത്തിയപ്പോള്‍ ഇയാള്‍ മാസ്‌കിടാതെ നില്‍ക്കുകയായിരുന്നു. ഇത് അന്വേഷിക്കാനെത്തിയ സബ് ഇൻസ്പകടറെയും പോലീസുകാരെയുമാണ് ആക്രമിച്ചതെന്ന് എസ് ഐശ്രീജിത്ത് ജനശബ്ദത്തിനോട് പറഞ്ഞു. സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കേസ് പോലീസിൻ്റെ അന്വേഷണ പരിതിയിലാണെന്നും അദ്ദേഹം പറഞ്ഞു ‘

