ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ അൽഫോൻസ് പുത്രനെന്ന ഹിറ്റ് സംവിധായകൻ പുതിയ സിനിമയുമായി മലയാള ചലച്ചിത്രത്തിലേക്ക് തിരിച്ചെത്തുന്നു. പ്രേമം എന്ന ചിത്രത്തിന് ശേഷം വർഷങ്ങൾക്കിപ്പുറമാണ് സംവിധായക രംഗത്തേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ പേര് “പാട്ട്” എന്നാണ്
മലയാളത്തിന്റെ പ്രിയ താരമായ ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ നായകൻ. ഇക്കാര്യം അൽഫോൻസ് പുത്രൻ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ സംഗീതം നിർണയിക്കുന്നതും സംവിധായകനാണ് .
പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെ അടുത്ത സിനിമയുടെ പേര് “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।
My next feature film’s name is Paattu (song). Fahadh Faasil is the Hero of the feature. Produced by UGM Entertainments (Zacharia Thomas and Alwin Antony). This time I’ll be doing music too. It will be in Malayalam language. Will update rest of the Crew and Cast members while the feature film progresses.