കോഴിക്കോട് : കുന്ദമംഗലത്ത് വരുന്ന തിങ്കളാഴ്ച 150 പേർക്ക് കോവിഡ് പരിശോധന സംഘടിപ്പിക്കും. ഇന്ന് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം.
അതേ സമയം ഗ്രാമ പഞ്ചായത്തിന് കീഴിൽ വാർഡ് പതിനാല് പുറ്റാട്ട് പ്രദേശത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈക്രോ കണ്ടയിൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് മാത്രമേ നിയന്ത്രണം ഉണ്ടാകുമെന്നും കുന്ദമംഗലം പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ മൈക്രോ കണ്ടയിൻമെൻറ് സോണിൽ ഉൾപെടുകയില്ലയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അറിയിച്ചു. എന്നാൽ ജനങ്ങൾക്ക് കൂടുതൽ ജാഗ്രത വേണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജനശബ്ദം ഡോട്ട് ഇന്നിനോട് പറഞ്ഞു.