ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. കേസുമായി ബന്ധപ്പെട്ട് 159 പേരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. ഈ പട്ടികയില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ രാഗിണിയെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും
ഇതിനിടെ കേസില്‍ മറ്റൊരു മലയാളി ബന്ധം കൂടി വന്നു. അറസ്റ്റിലായ അനിഘ, മുഹമ്മദ് അനൂപ് എന്നിവര്‍ കണ്ണൂര്‍ സ്വദേശിയായ ജിംറീന്‍ അഷിയുടെ പേര് കൂടി വെളിപ്പെടുത്തിയിരുന്നു
ജിംറീനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 159 പേരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. ഈ പട്ടികയില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. രാഗിണിയുടെ അറസ്റ്റോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീങ്ങാനാണ് സാധ്യത. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് അനിഘ, മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരില്‍ നിന്ന് പിടികൂടിയത്. സിനിമാ സംഗീത രംഗത്തെ പ്രമുഖരുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍.