Entertainment News

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന നവരസ ആന്തോളജിയുടെ റിലീസ് ഇന്ന്

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നവരസ. മണിരത്നം, ജയേന്ദ്ര പഞ്ചപകേശൻ എന്നിവർ നിർമിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ ഇന്ന് അര്‍ദ്ധരാത്രിയോടെ റിലീസ് ചെയ്യും.

ആഗോളതലത്തിൽ പത്തോളം രാജ്യങ്ങളിലായാണ് ചിത്രം റിലീസാകുന്നത്. രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക.

കോവിഡ് മൂലം കഷ്ടപ്പെടുന്ന തമിഴ് സിനിമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് നെറ്റ്ഫ്ലിക്സ് ഇത്തരം ഒരു ആന്തോളജി റിലീസ് ചെയുന്നത്.

ട്രെയ്‌ലർ ഇറങ്ങിയതിന് ശേഷം ചിത്രത്തിലെ മലയാള സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു,അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ്. . ഗൗതം വാസുദേവ് മേനോന്റെ ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര് എന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് സൂര്യയുടെ നായിക. ഇതായിരുന്നു മലയാളി പ്രേക്ഷകർക്കുള്ള ആദ്യ സര്‍പ്രൈസ്. പിന്നീട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ മണികുട്ടന്‍, ഷംന കാസിം, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നീ താരങ്ങളും സിനിമയിലുണ്ടെന്ന് വ്യക്തമായി.

എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് തുടങ്ങിയവരും പങ്കാളികളാണ് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!