
കോഴിക്കോട്: മാട്ടുമ്മൽ പ്രദേശവാസികളുടെ കുടി വെള്ളം ഐ എ എം കെ അധികൃതർ നിർത്തലാക്കിയതിനെ തുടർന്ന് ഐ എ എം കെയുടെ ഗൈറ്റിന് മുൻപിൽ പ്രദേശവാസികളുടെ പ്രതിഷേധം
നേരത്തെ ഐ എ എം കെ കോമ്പോണ്ടിലെ മാലിന്യം തൊട്ടടുത്ത പ്രദേശത്തെ കിണറുകളിൽ എത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് പ്രദേശവാസികൾക്ക് കുടി വെള്ളം എത്തിക്കണമെന്ന് അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഐ എ എം കെ പ്രദേശത്ത് എത്തിച്ചു നൽകി കൊണ്ടിരുന്ന കുടിവെള്ളമാണ് അധികൃതർ പെടുന്നനെ നിർത്തലാക്കിയത്. താൽക്കാലികമായി നൽകി വരുന്നവെള്ളം വിതരണം ഈ നിലയിലെസാഹചര്യം നിർത്തി വിഷയത്തിൽ ശ്വാശത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവിശ്യം ഉന്നയിച്ചതിനു പിന്നാലെയാണ് കുടി വെള്ളം നിർത്തലാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു.

ഇന്ന് വൈകീട്ടോടെയാണ് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്. തുടർന്ന് നടപടിയിൽ മാട്ടുമ്മൽ പ്രദേശവാസികൾ ഐ എ എം കെ ഇൻസ്റ്റിറ്റ്യൂട്ടിനു മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കുന്ദമംഗലം എസ് ഐശ്രീജിത്ത് ഐ.ഐ എം കെ അധികാരികളുമായി സംസാരിച്ചു വെള്ളം രാത്രി തന്നെ നൽകുമെന്നും പ്രതിഷേധക്കാർക്ക്ഉറപ്പ് നൽകി.പഞ്ചായത്ത് മെമ്പർമാരായ പവിത്രൻ, എ കെ ഷാക്കത്തലി, എം.വി ബൈജു,സാമുഹ്യ പ്രവത്തകൻ നൗഷാദ് തെക്കയിൽ ,ഷരീഫ് മാട്ടുമ്മൽ, താജുദ്ദീൻ മാട്ടുമ്മൽ, പ്രമീളമാട്ടുമ്മൽ, കുഞ്ഞുമോൾമാട്ടുമ്മൽ ഉൾപ്പടെയുള്ള പ്രതിനിധികൾ പ്രതിഷേധത്തിൻ പങ്കെടുത്തു. വിഷയത്തിൽ നാളെ ഐ എ എം കെ അധികൃതരും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, പ്രദേശവാസികളും ചർച്ച നടത്തും. ശ്വാശ്വതമായ പരിഹാരമാണ് ഇക്കാര്യത്തിൽ തങ്ങൾക്ക് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

വർഷങ്ങൾക്കു മുൻപാണ് കക്കൂസ് മാലിന്യം പ്രദേശത്തെ കിണറുകളിൽ എത്തിയ വിവരം കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിലൂടെ വാർത്ത പുറത്ത് വരുന്നത്. അന്ന് ആരോഗ്യ പ്രവർത്തകരും, പഞ്ചായത്ത്, ജില്ലാ ഭരണകൂടവും ഇടപെട്ട് താൽക്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. എന്നാൽ അന്നേ പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ശ്വാശതമായി കുടിവെള്ള സ്രോതസ്സിനായുള്ള നടപടി സ്വീകരിക്കണമെന്നത്.

