മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് മുക്തനായി ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവ് ആയെങ്കിലും വീട്ടില്‍ ഏഴു ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും. ഭോപ്പാലിലെ ചിരയു ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്.
കോവിഡ് നെഗറ്റീവായതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കൊറോണയെ പേടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അശ്രദ്ധയുണ്ടാകരുത്. കൊറോണവൈറസ് ബാധിതര്‍ ഒരു കാരണവശാലും ഭയക്കേണ്ടതില്ല. മാസ്കും സാമൂഹിക അകലവും എല്ലാവരും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

