ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു. പലതവണ പണം തട്ടിയെടുത്തുവെന്ന് ബിജുലാല്‍ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്തു. പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റി. പണം കൂടുതലായി ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും പ്രതി സമ്മതിച്ചു.
നേരത്തെ റമ്മി കളിച്ചാണ് താന്‍ പണം ഉണ്ടാക്കിയതെന്നും തട്ടിപ്പ് നടത്തിയിട്ടില്ലാ എന്നും അറസ്റ്റിലാവുന്നതിന് മുന്‍പ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ച് എസി സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ട്രഷറി വിജിലന്‍സിലെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്.

