ലക്നൗ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകളുമായി രംഗത്തെത്തി ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അർപ്പിച്ചത്. ഭഗവാൻ ശ്രീരാമൻ എല്ലാവരെയും അനുഗ്രഹിക്കുമെന്നും പട്ടിണിയും വിശപ്പും പോലെയുള്ള രാജ്യത്തെ പ്രശ്‌നങ്ങൾ അകറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും.
ഉത്തർ പ്രദേശ് സർക്കാരിനെയും രാമക്ഷേത്രത്തിനു വേണ്ടി പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കേജ്‌രിവാൾ അഭിനന്ദിച്ചു. . ജയ് ശ്രീറാം എന്നും ജയ് ബജ്‌റംഗ്ബലി എന്നും കുറിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.