News

ലെബനനില്‍ ഉണ്ടായത് ആക്രമണം ആണെന്ന് സംശയം; ഡൊണാള്‍ട് ട്രംപ്

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായത് ആക്രമണം ആണെന്ന് സംശയിക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബെയ്റൂട്ടിലെ സ്ഫോടനം സംബന്ധിച്ച് ജനറല്‍മാരോട് സംസാരിച്ചിരുന്നു. കെമിക്കല്‍ നിര്‍മാണത്തിലെ പിഴവ് മൂലമുണ്ടാകുന്ന സ്ഫോടനമായി തോന്നുന്നില്ലെന്നാണ് അവരും അഭിപ്രായപ്പെട്ടതെന്നും ട്രപ് പറഞ്ഞു.

ബോംബാക്രമണം നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം ആക്രമണമല്ലെന്ന് ലെബനന്‍ അധികൃതര്‍ പറഞ്ഞു. കാര്‍ഷികാവശ്യത്തിനുള്ള അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് വ്യക്തമാക്കി.

ലെബനന്‍ പ്രാദേശിക സമയം ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ 78 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാലായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!