കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. ഒരു കിലോ സ്വർണ്ണവുമായി കണ്ണൂർ സ്വദേശി പിടിയിൽ.
കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണ്ണവുമായി കണ്ണൂർ നാരത്ത് സ്വദേശി മാട്ടുമ്മൽ സാനിർ (31) പാടിയിലായി. ഇയാളെ കൂട്ടി കൊണ്ടുപോകുവാൻ വന്ന പറമ്പിൽ പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ (33) കരിപ്പൂർ എയർപോർട്ടിന് പുറത്ത് വച്ച് പിടിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസി ൻ്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് ടീം പിടികൂടിയത്.. രാവിലെ 11.30 മണിക്ക് ജിദ്ദയിൽ നിന്നും കരിപ്പൂർ എത്തിയ ൈഫ്ലറ്റിലാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിലുള്ള സ്വർണ്ണവുമായി ഇയാൾ എത്തിയത്. പിടികൂടിയ സ്വർണ്ണവും പ്രതികളേയും കൂടുതൽ നടപടികൾക്കായി കസ്റ്റംസിന് കൈമാറും. കൊണ്ടോട്ടി ഡി വൈ എസ് പി അഷറഫ്, കരിപ്പൂർ ഇൻസ്പക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ സാൻ സാഫ് ടീം അംഗങ്ങളായ പി. സഞ്ജീവ്, സബീഷ്, ഷബീർ, സുബ്രഹ്മണ്യൻ, രതീഷ് എന്നിവരാണ് അന്വോഷണ സംഘത്തിൽ ഉണ്ടായിരുന്നത്

