National News

റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളില്‍, കേന്ദ്രത്തിന് നോട്ടീസ്

2015ല്‍ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ വകുപ്പ് ഉപയോഗിച്ച് പൊലീസ് കേസെടുത്ത സംഭവം ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി.റദ്ദാക്കിയ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നതിനെതിരെ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പൊലീസ് നടപടിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചത്.66എ വകുപ്പ് റദ്ദാക്കിയെങ്കിലും രാജ്യത്തുടനീളം ആയിരത്തിലേറെ കേസുകള്‍ ഈ വകുപ്പ് ചാര്‍ത്തി എടുത്തതായി പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരീഖ് പറഞ്ഞു.

‘ആശ്ചര്യം. അത്രമാത്രമേ എനിക്ക് പറയാന്‍ കഴിയുന്നൂള്ളൂ. 66എ വകുപ്പ് 2015ല്‍ ശ്രേയ സിംഘാള്‍ കേസില്‍ റദ്ദാക്കിയതാണ്. ഇപ്പോള്‍ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളാണ്’ -ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രം ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!