
ഐ.എസ്.എം യൂണിറ്റി സർവീസ് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കായി പ്രളയ ദുരന്തനിവാരണ പരിശീലനം നൽകി. പൂനൂർ പുഴയിൽ മൂന്നാം പുഴ കടവിൽ ബിജു കക്കയത്തിൻ്റെ മാർഗനിർദ്ദേശത്തിലാണ് പരിശീലനം നൽകിയത്. പ്രളയ ദുരന്തമുഖത്ത് പെട്ടെന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് യുവാക്കളെ സജ്ജരാക്കാൻ ഉതകുന്ന സാഹസികമായ നിരവധി മാർഗങ്ങൾ വളണ്ടിയർമാരെ പരിശീലിപ്പിച്ചു.
മടവൂർ ഗ്രാമപഞ്ചായത്ത് അംഗം സക്കീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീഖ് നല്ലളം അധ്യക്ഷത വഹിച്ചു.ബിജു കക്കയം ,ശുക്കൂർ കോണിക്കൽ ,നസീം മടവൂർ ,പി .പി .മുഹമ്മദ് ഫൈസൽ ,സർഫാസ് സിവിൽ സ്റ്റേഷൻ പ്രസംഗിച്ചു.

