തിരുവനന്തപുരത്ത് സ്ഥിതി അതീവ സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികള്‍ ഉയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
ട്രിപ്പിള്‍ ലോക്ഡൗണിന്റെ സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയുമായി പരമാവധിപേരെ പരിശോധിക്കുമെന്നും യാത്രകള്‍ ഒഴിവാക്കണം, വീട്ടില്‍ അടങ്ങിയിരിക്കാന്‍ മനസുകാണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സമൂഹവ്യാപനമുണ്ടായാല്‍ ആദ്യം അറിയുന്നത് സര്‍ക്കാരാണ്. നിലവില്‍ സമൂഹവ്യാപനമില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു.