പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി എല്ലാ വർഷവും ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 1972 ൽ ഐക്യരാഷ്ട്ര സഭയുടെ സ്റ്റോക്ക്‌ഹോം കോൺഫറൻസിൽ പരിസ്ഥിതി ദിനം ആചരിക്കാൻ തീരുമാനിച്ചു. തുടർന്ന് 1974 മുതൽ പരിസ്ഥിതി ദിനം ആചരിക്കാൻ ആരംഭിച്ചു.
നിലവിൽ ലോകം, കാലാവസ്ഥ വ്യതിയാനം, വന നശീകരണം, മലിനീകരണം( പ്ലാസ്റ്റിക് ഉൾപ്പെടെ), ജൈവ്യ വൈവിധ്യം നഷ്ടമാകൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്,. ഇതിന്റെ ദോഷങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രാധാന്യം.
ഈ വർഷം പരിസ്ഥിതി ദിനത്തിൽ പ്രാധാന്യം നൽകുന്നത് പ്ലാസ്റ്റിക് മലിനീകരണത്തിനാണ് പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാം എന്നതാണ് ഈ വർഷത്തെ തീം.