തമിഴ്നാട്ടിലെ കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.എ.മോനിഷ (16), ആർ. പ്രിയദർശിനി (15) ആർ. ദിവ്യ ദർശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16). എം. കുമുദ (18) എന്നിവരാണ് മരിച്ചത്. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടിലെ കടലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു

