information

ഇന്ന് ലോക പരിസ്ഥിതി ദിനം ജീവൻ നില നിർത്താൻ പ്രകൃതിയെ സംരക്ഷിക്കാം

പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് ജീവ ജാലങ്ങളുടെ നില നിൽപ്പിനു തന്നെ ആവശ്യകതയാണ്. പ്രകൃതിയിൽ ഇന്ന് നാം കാണുന്ന മാറ്റങ്ങൾ വർഷങ്ങളായി പ്രകൃതിയോട് കാണിക്കുന്ന അനാദരവിന്റെ തിക്ത ഫലമാണ്. പ്രളയവും വരൾച്ചയും ആരോഗ്യ പ്രശ്നങ്ങളും നാം വിളിച്ചു വരുത്തിയതെന്നു തന്നെ പറയാം.
മലിനീകരണവും ,കാടുകൾവെട്ടി മാറ്റിയും, കുന്നുകൾ ഇടിച്ചു നിരത്തിയുമുള്ള ആധുനിക വികസനവും എല്ലാം തന്നെ നമ്മെ നാശത്തിലേക്ക് നയിച്ചു. തിരിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന സൂചന കൂടിയാണ് ഈ പരിസ്ഥിതി ദിനം.

മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതു തന്നെയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥ നില നിന്നിരുന്നു. മനുഷ്യ നിർമ്മിത മലിനീകരണം ലോകമെമ്പാടും കോവിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ തുടർന്നതിനെ തുടർന്ന് കുറഞ്ഞ സാഹചര്യത്തിൽ ഓസോൺ പാളികളിലെ വിള്ളലുകളിൽ അല്പം മാറ്റം വരുത്തിയിരുന്നുവെന്ന് വിദഗ്ദ്തർ ചൂണ്ടി കാണിക്കുന്നു. ഇതിൽ നാം മനസ്സിലാക്കേണ്ട ചിലതുണ്ട്, പഠിക്കേണ്ടതുണ്ട്. മനുഷ്യ നിർമ്മിതമായ മലിനീകരണങ്ങൾ, പ്രകൃതി വിരുദ്ധ പ്രവർത്തങ്ങനങ്ങൾ നിലച്ചാൽ തന്നെ പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാൻ സാധിക്കും.

കേരള സംസ്ഥാനത്ത് അത്തരം വീണ്ടെടുപ്പിനുള്ള പ്രവർത്തങ്ങൾക്കു പ്രളയ കാലഘട്ടത്തിനു ശേഷം സർക്കാരുകൾ മുൻപന്തി നൽകി കഴിഞ്ഞു. അതിന്റെ തുടർച്ചയെന്നോണം ഇത്തവണ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു. ശുഭ സൂചകമായ തീരുമാങ്ങളാണിവ. കോവിഡ് കാലത്ത് അടച്ചു പൂട്ടലുകളിൽ പലരും വീട്ടു വളപ്പുകളിലും പറമ്പിലുകളും കൃഷിയിറക്കി സ്വയം പര്യാപ്‌ത നേടാനുള്ള പ്രവർത്തനം സംഘടിപ്പിച്ചു തുടങ്ങിയതും ഏറെ പ്രശംസ അർഹിക്കുന്നതാണ്.

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിചു പോരുന്നു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും നമ്മെ പിന്തുടരുന്ന കാലത്ത് ജീവിതം നില നിർത്താൻ സ്വന്തം ജീവനോളം പ്രകൃതിയെ സ്നേഹിച്ചു തുടങ്ങുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!