National News

കർണ്ണാടകയിൽ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് പുതിയ സർവ്വേ

കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ശേഷിക്കെ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് ഏറ്റവും പുതിയ സർവ്വേ ഫലം. ബിജെപി 100 മുതൽ 114 സീറ്റും കോൺഗ്രസ് 86 – 98 വരെ സീറ്റും നേടുമെന്ന് ജൻ കി ബാത്ത് സർവ്വേ പ്രവചിക്കുന്നു.

അതേസമയം കർണ്ണാടക പിടിക്കാൻ നാളെയും മറ്റന്നാളും പ്രധാനമന്ത്രിയും, സോണിയാഗാന്ധിയും സംസ്ഥാനത്ത് പ്രചാരണം നയിക്കും. നേരത്തെ ഇറങ്ങിയ ആദ്യ മൂന്ന് സർവ്വേകളിലും കോൺഗ്രസിനായിരുന്നു മുൻതൂക്കമെങ്കിൽ, നിലവിൽ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന്പറയുന്നു.

എന്നാൽ ജെഡിഎസ് ആകട്ടെ കഴിഞ്ഞ തവണത്തെ 37 സീറ്റിൽ നിന്നും 20 മുതൽ 26 സീറ്റുകളിലേക്ക് താഴുമെന്നും സർവ്വേ വ്യക്തമാക്കുന്നു. ഓൾഡ് മൈസൂരു, ബെംഗലുരു മേഖല, മധ്യ കർണാടക, ഹൈദരബാദ് കർണാടക എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും കോസ്റ്റൽ കർണാടകയും മുംബൈ കർണാടകയും ബിജെപി പിടിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!