വാട്ട്സ്ആപ്പ് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഈ സവിശേഷതയെക്കുറിച്ച് വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകള്‍ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് ഈ ആപ്പുകളില്‍ രസകരമായ ആനിമേറ്റഡ് ഇമോജികള്‍ ഉപയോഗിച്ചും ഒരാള്‍ക്ക് സന്ദേശങ്ങളോട് പ്രതികരിക്കാന്‍ കഴിയും.
എന്നാല്‍ വാട്ട്സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികള്‍ വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് വിവരം, സാധാരണ ഇമോജികള്‍ ഉപയോഗിച്ച് ചില സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള ഓപ്ഷനാണ് ഇത്. വാട്ട്‌സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കള്‍ ഏതെങ്കിലും സന്ദേശത്തില്‍ ടാപ്പ് ചെയ്താല്‍ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്‌സ് പ്രദര്‍ശിപ്പിക്കും. അതിനുശേഷം നിങ്ങള്‍ക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, അതിനുശേഷം നിങ്ങളുടെ ഇമോജി ആ സന്ദേശത്തിന്റെ പ്രതികരണം എന്ന രീതിയില്‍ കാണാം. ഇതിനകം മെസഞ്ചറില്‍ ഏറെ ജനപ്രിയമാണ് ഈ ഫീച്ചര്‍.

