Trending

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫാത്തിമയും, സഹോദരിമാരും പണക്കിഴി നല്കി

കുന്ദമംഗലം: ദയാപുരം സ്കൂൾ നാലാംം ക്ലാസ്സ് വിദ്യാാർത്ഥി ഫാത്തിമക്ക് ഒരു മോഹം – തന്റെ സമ്പാദ്യ കുടുക്കയിലുള്ള തുക കോവിഡു് ദുരിതബാധിതർക്ക് സഹായമാകുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം.സ്വരൂപിച്ചനാണയത്തുട്ടുകൾഇളയസഹോദരിമാരായ നദ, അസീൻ ,എന്നിവരോടൊപ്പം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ10075 രൂപയുണ്ടു്. ഉടനെ ഫാത്തിമ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ വിളിച്ച് തന്റെ ആഗ്രഹം അറിയിച്ചു. എസ്.ഐ.കെ.ബി. അതുല്യ, സബ്ബ് ഇൻസ്പക്ടർ ട്രയിനി അഭിലാഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ കെ.ബിനേഷ് ,കെ.സി.വി ജേഷ്, ജി.എസ്.മിഥുൻ എന്നിവർ ഉടനെ വീട്ടിലെത്തി സഹോദരിമാരിൽ നിന്നും പണം സ്വീകരിച്ചു. ഈ മാതൃകാ പ്രവർത്തനത്തിൽ പങ്കാളികളായ കൊച്ചു സഹോദരിമാർക്ക് വനിതാ സബ്ബ് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്നേഹസമ്മാനവും നല്കിയാണ് തിരിച്ചതു്. മടവൂർ പയ്യ പെരിക്കാട്ടു് അനസ്സു് സമീറ ദമ്പതികളുടെ മക്കളാണ് ഈ സഹോദരിമാർ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!