International

കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം; അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ

കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം തുടർന്ന് ഇറാൻ. കുവൈറ്റിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇന്ന് ആക്രണം നടത്തിയത്. കുവൈറ്റിൽ വൈദ്യത നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈനിൽ സിദ്റ മേഖലയിലെ ബാപ്കോ റിഫൈനറിയിൽ തീപിടിത്തം ഉണ്ടായി.

രണ്ട്‌ വൈദ്യത നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും ആക്രമിക്കപ്പെട്ടു. പവർസ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവച്ചു. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ നിർമാണവും വിതരണവും തകർക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സിന് നേരെയും ആക്രമണമുണ്ടായി.

കാര്യമായ കേടുപാടുകൾ പറ്റിയതോടെ മിനിസ്ട്രി കോംപ്ലക്സ് അടച്ചു. ബഹ്‌റൈനിലെ സിദ്റ മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ആക്രമണമുണ്ടാകുന്നത്. ബാപ്കോ റിഫൈനറിയിൽ തീപിടുത്തമുണ്ടായി. ആളപായമില്ലെന്നാണ് വിവരം. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി ചെറുതതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിൽ ഇന്ന് കാര്യമായ ആക്രമണമുണ്ടായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!