ദുബായ്: റമദാൻ അവസനത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ചെറിയ പെരുന്നാൾ എത്താൻ ഇനി രണ്ടാഴ്ച മാത്രം ആണ് ബാക്കി. ചെറിയ പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ ഒരുങ്ങി കഴിഞ്ഞു. വ്യാഴമോ, വെള്ളിയോ ആയിരിക്കും ഇത്തവണ പെരുന്നാൾ എത്തുന്നത്.
ഇത് പ്രവാസികളെ സംബന്ധിച്ച് ആഘോഷിക്കാൻ പറ്റിയ ദിവസങ്ങൾ ആണ്. വ്യാഴ്ച ആണ് പെരുന്നാൾ എത്തുന്നതെങ്കിൽ വാരാന്ത്യ അവധിയും പെരുന്നാൾ അവധിയും കൂടി നാല് ദിവസം അവധി ലഭിക്കും. വെള്ളിയെങ്കിൽ 3 ദിവസം അവധി ലഭിക്കും. പലരും വിദേശ രാജ്യങ്ങളിലേക്ക് ടൂർ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
പെരുന്നാൾ അവധി എത്തുന്നതോടെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. പ്രധാനപ്പെട്ട ട്രാവൽ ഏജൻസികൾ എല്ലാം അവരുടെ നിരക്കുകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. അർമേനിയ, അസർബൈജാൻ, കസഖ്സ്ഥാൻ, ജോർജിയ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3000 – 4000 ദിർഹ ചെലവഴിച്ചാൽ ഈ സ്ഥലങ്ങലിലേക്ക് പോകാൻ സാധിക്കും.
ഒരുകാലത്ത് യാത്ര പോകാൻ മടിച്ചിരുന്ന മലയാളിയാണ് ഇന്ന് കൂടുതലും യാത്ര പോകുന്നത്.