Kerala Trending

32 ആഴ്ച വളര്‍ച്ചയുള്ള കുട്ടി, തൂക്കം വെറും 1.7 കിലോ, കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയ്‌ക്കെതിരെ കേസ്

പത്തനംതിട്ട: കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. ആറന്മുള സ്വദേശിനിയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമിത രക്തസ്രാവത്തെ തുടർന്നായിരുന്നു യുവതി ചികിത്സ തേടിയത്. വീട്ടിൽ പ്രസവിച്ചെന്നും കുട്ടി മരിച്ചതിനാൽ കുഴിച്ചിട്ടെന്നുമാണ് യുവതിയും യുവതിയുടെ കൂടെ ഉണ്ടായിരുന്ന അമ്മയും ആശുപത്രി അധികൃതരോട് പറഞ്ഞത്. കൂടെ ഉണ്ടായിരുന്ന മൂത്ത മകനോട് ആശുപത്രി അധികൃതർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ പ്രസവിച്ച കാര്യവും കുട്ടി വീട്ടിൽ തന്നെ ഉണ്ടെന്നും അറിയുന്നത്.

ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ടു. പോയി നോക്കുമ്പോൾ ബാത്ത് റൂമിലെ ബക്കറ്റിൽ കിടത്തിയ നിലയിലായിരുന്നു. ഉടൻ തന്നെ ബക്കറ്റോടെ എടുത്ത് പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുമായി പോലീസ് ഓടുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പോലീസിന്റെയും ഡോക്ടർമാരുടേയും സമയോചിത ഇടപെടൽ കാരണം കുട്ടിയുടെ ജീവൻ നിലനിർത്താനായി. എങ്കിലും ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

കുഞ്ഞിന് ജനിച്ചപ്പോൾ പ്രാഥമിക ശുശ്രൂഷകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതിന്റെ പ്രശ്നങ്ങൾ കുഞ്ഞിനുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനും മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ വരാതിരിക്കുന്നതിനും വേണ്ടിയുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. 32 ആഴ്ച വളര്‍ച്ചയുള്ളതാണ് കുട്ടി. കുട്ടിക്ക് 1.7 കിലോഗ്രാം മാത്രമേ ഭാരമൂള്ളൂ. യഥാർത്ഥത്തിൽ 2.7 കിലോഗ്രാം വേണം. കുഞ്ഞിന്റെ ഭാരം കുറഞ്ഞതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

യുവതിയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അകന്ന് കഴിയുന്ന ഭർത്താവിന്റെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വാർഡ് മെമ്പർ വ്യക്തമാക്കിയത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടി ഗർഭിണി ആണെന്ന വിവരം അറിയില്ലായിരുന്നവെന്നു. യുവതിക്ക് ചതി സംഭവിച്ചിട്ടുണ്ടാകാമെന്നും വാർഡ് മെമ്പറായ ഉഷ രാജേന്ദ്രൻ പറയുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!