Trending

ഏപ്രിൽ 14ന് ദുൽഖർ സൽമാന്റെ ‘അടി’ വരുന്നു

ഏപ്രിൽ 14ന് വിഷുവിന് റിലീസായി തിയേറ്ററിൽ എത്തുന്ന ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് അടി. ഇതിൽ പ്രധാന കഥാപാത്രങ്ങളായിട്ട് അഭിനയിക്കുന്നത് ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ തുടങ്ങിയവരാണ്.

അടി എന്ന സിനിമയുടെ റിലീസ് തീയതി ദുൽഖർ സൽമാൻ സിനിമയിലെ രസകരമായ ഒരു ടീസറിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ലില്ലി അന്വേഷണം എന്നീ സിനിമകളുടെ സംവിധായകനായ പ്രശോഭ് വിജയനാണ്.ഈ ചിത്രത്തിൻ്റെ തിരക്കഥ രതീഷ് രവിയുടേതാണ്. ചിത്രത്തിൽ ശ്രീകാന്ത് ദാസൻ, ബിറ്റോ ഡേവിസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ്. തോനെ മോഹങ്ങൾ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും കോവിഡ് വസന്തയും ചേർന്നാണ്. ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് ഷർഫുവും ഈണം നൽകിയത് ഗോവിന്ദ് വസന്തയുമാണ്.

ഗീതിക എന്ന കഥാപാത്രത്തെയാണ് അഹാന ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഈ സിനിമയിൽ കഥാപാത്രത്തിന് നൽകിയിരിക്കുന്ന വിശേഷണം ഒരു സിംപിൾ ആയ പെൺകുട്ടി എന്നതാണ്. അതുപോലെ തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ധ്രുവൻ്റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരുന്നു. ധ്രുവൻ ഈ ചിത്രത്തിൽ ജോബി വർഗീസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അടി എന്ന ചിത്രത്തിൻ്റെ പ്രോജക്ട് ഡിസൈനർ ഹാരിസ് ദേശം ആണ്.

റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളറും, സിഫാസ് അഷ്റഫും സേതുനാഥ് പത്മകുമാറും സുമേഷും അസോസിയേറ്റ് ഡയറക്റ്റേഴ്സും, വിനോഷ് കൈമൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, പ്രതീഷ് ശേഖർ പിആർഒ യും, വി എഫ് എക്സ് ആൻഡ് ടൈറ്റിൽ സഞ്ജു ടോം ജോർജ്ജും, സ്റ്റിൽസ് റിഷാദ് മുഹമ്മദും, ഡിസൈൻ ഓൾഡ് മങ്ങ്സും ആണ്. വിഷു റിലീസ് ചിത്രമായ അടി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രം തന്നെ ആയിരിക്കും. അഹാന ഷൈൻ ടോം ചാക്കോ കോമ്പിനേഷൻ എങ്ങിനാകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!