Entertainment News

നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു

നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും നസ്രാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെയും എല്ലാം നായികയായി എത്തി കൈയ്യടി നേടിയ നടിയാണ് വിമല രാമന്‍.ഉണ്ണാലെ ഉണ്ണാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന വിനയ് റായ് ആണ് വിമല രാമന്റെ വരന്‍. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുണ്ണഗൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജ് നേടിയ നടനാണ് വിനയ് റായ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ടൈം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയതോടെയാണ് വിമലാ രാമന്‍ മലയാളികളടെ പ്രിയങ്കരിയാകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!