കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 ഈസ്റ്റ് പയമ്പ്രയിലെ ട്വന്റി. ട്വന്റി കർഷക ജനശ്രീ കൂട്ടായ്മ വിഷ രഹിത ജൈവ പച്ചക്കറി കൃഷി ചെയ്ത് നാടിന് മാതൃകയായി. മകര കൊയ്ത്തിനു ശേഷം ചെറാത് താഴം വയലിലെ 50. സെന്റ് സ്ഥലത്താണ് ട്വന്റിട്വന്റി കർഷക കൂട്ടായ്മയുടെ പച്ചക്കറി കൃഷി. വിളവെടുപ്പ് വാർഡ് അംഗം ശശികല പുനപ്പോത്തിൽ നിർവഹിച്ചു.

കുരു വട്ടൂർ കൃഷി അസിസ്റ്റന്റ് രഞ്ജന മുഖ്യ അതിഥി ആയിരുന്നു. ട്വന്റി ട്വന്റി സെക്രട്ടറി മനോജ് കുന്നത്താക്കിൽ കെ. സി. ഭാസ്കരൻ മാസ്റ്റർ രാമ ചന്ദ്രൻ നായർ ജനാർദ്ദനൻ മണ്ണൊടിയിൽ ടി. സി. സുധാകരൻ സുമേഷ് എന്നിവർ സംസാരിച്ചു. മികച്ച പച്ചക്കറി കൃഷിക്ക് ഈ കൂട്ടായ്മ കഴിഞ്ഞ വർഷവും കുരു വട്ടൂർ കൃഷി ഭവന്റെ ക്യാഷ് അവാർഡും പുരസ്കാരവും നേടിയിരുന്നു. വിഷുക്കാലത്തു പ്രദേശത്ത് വിഷ രഹിത വിതരണമാണ് ലക്ഷ്യം

